
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6620 രൂപയായി. പവന് 80 രൂപ കുറഞ്ഞ് വില 52,960 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 5515 രൂപയായി.
480 രൂപ കൂടി പവന് 53,200 രൂപ എന്നതായിരുന്നു സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവില. ഗ്രാമിന് 6650 രൂപയും. അന്താരാഷ്ട്ര തലത്തിൽ ചെറിയ നഷ്ടത്തിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഈ മാസം ഏഴിനായിരുന്നു സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.
Be the first to comment