ഉത്തരേന്ത്യയിൽ ശൈത്യതരംഗം; ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച

ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി പാതയിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഈ സീസണിലെ കനത്ത മഞ്ഞുവീഴ്ചയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ.ഹിമാചൽ പ്രദേശിലെയും ജമ്മു കാശ്മീരിലെയും റോഡുകൾ മഞ്ഞിൽ മൂടി. ഷിംലയിൽ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. മഞ്ഞ് നിറഞ്ഞ പാതകളിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മണാലിയിൽ 8 കിലോമീറ്റർ നീളത്തിലാണ് വാഹനങ്ങൾ കുടുങ്ങി. മണിക്കൂറുകളോളം സഞ്ചാരികൾ റോഡിൽ തുടർന്നു. നിരവധി വിനോദസഞ്ചാരികൾ എത്തിയതോടെ മണാലിയിലെ ഹോട്ടലുകൾ നിറഞ്ഞു. ജമ്മു കാശ്മീർ ഗുൽമാർഗിലും കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ശ്രീനഗർ വിമാനത്താവളത്തിലേക്ക് ഉള്ള പ്രധാന റോഡില്‍ ഉൾപ്പെടെ മഞ്ഞുനീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കേദാർനാഥ് ക്ഷേത്രത്തിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന പാതകളിൽ ഏകദേശം നാലടി ഉയരത്തിലാണ് മഞ്ഞുമൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*