ന്യൂഡൽഹി: ശ്വാസതടസത്തെ തുടർന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ജനുവരി 5) വൈകിട്ടാണ് സോണിയ ഗാന്ധിയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലെ തണുത്ത കാലാവസ്ഥയും നിലവിലുള്ള വായുമലിനീകരണവുമാണ് ശ്വാസതടസത്തിനു കാരണമെന്നാണ് ആശുപത്രിയിൽ അധികൃതർ പറയുന്നത്. ഒന്നോ രണ്ടോ ദിവസത്തിനകം സോണിയ ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.
“പതിവായുള്ള പരിശോധനക്ക് വേണ്ടിയാണ് സോണിയ ഗാന്ധി ആശുപത്രിയിലെത്തിയത്. തുടർന്ന് പെട്ടന്ന് ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയായിരുന്നു. പരിശോധനയിൽ തണുത്ത കാലവസ്ഥയും വായുമലീനികരണവും കരണമാണ് സ്ഥിതി വഷളായതെന്ന് കണ്ടെത്തി. ഇപ്പോൾ ആരോഗ്യനില തൃപ്‌തികരമാണ് “, ആശുപത്രി ചെയർമാൻ അജയ് സ്വരൂപ് പറഞ്ഞു.
ആൻ്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. സോണിയ ഗാന്ധിക്ക് മുൻപും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പരിശോധനകൾക്കായി ഇടക്കിടെ ആശുപത്രി സന്ധർശിക്കാറുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
2025 ജൂണിൽ ഹിമാചൽ പ്രദേശ് സന്ദർശനത്തിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം കഴിഞ്ഞ ആഴ്‌ചകളിൽ ഗാന്ധി സംഘടനാ, പാർലമെൻ്ററി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നുവെന്നും ഡൽഹിയിൽ നടന്ന പ്രധാന കോൺഗ്രസ് പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.



Be the first to comment