സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ഒരു പ്രതി കൂടി പിടിയിൽ

തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭ് ആണ് പിടിയിൽ ആയത്. റാന്നിയിൽ നിന്നാണ് പ്രത്യേക പോലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർ ബംഗളൂരുവിൽ ഉണ്ടെന്നാണ് വിവരം. അന്വേഷണസംഘം വിപുലപ്പെടുത്തി ആയിരിക്കും തുടർ അന്വേഷണം.

സംഭവത്തിൽ കർശനമായ അന്വേഷണം നടത്തുമെന്നും പോലീസുകാർക്കിടയിൽ തെറ്റുകാർ ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പ്രതി സുബിൻ അലക്സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താനും നീക്കമുണ്ട്. ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കൈമാറി. പ്രതി അലക്‌സാണ്ടർ സുബിനെ കുറ്റപ്പുഴയിലെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. രവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ‘മരണം’ എന്ന് വിളിക്കുന്ന സുബിൻ അലക്‌സാണ്ടർ.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് സുബിൻ അലക്‌സാണ്ടർ അടക്കം ആറ് പേർ. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*