
ന്യൂഡല്‍ഹി: സിവില്‍ ഡിഫന്‍സ് അധികാരം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്. സിവില്‍ ഡിഫന്‍സ് പ്രകാരം നിലവില്‍ ജില്ലാ കലക്ടര്‍ക്കുള്ള അധികാരങ്ങള്‍ ഉപയോഗിക്കണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
എക്സ്‌ക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം കൂടിയുള്ള ഉദ്യോഗസ്ഥനാണ് ജില്ലാ കലക്ടര്‍. അടിയന്തര സാഹചര്യങ്ങളില്‍ പ്രയോഗിക്കാവുന്ന എല്ലാ അധികാരങ്ങളും കലക്ടര്‍ക്കുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരാളെ അറസ്റ്റു ചെയ്യുവാനുള്ള അധികാരം വരെ ജില്ലാ കലക്ടര്‍ക്കുണ്ട്.
Be the first to comment