എസ്ഐആര്‍: രേഖകള്‍ കൃത്യമെങ്കില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല

 വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ക്ക് നേരിട്ട് ഹാജരാകേണ്ടതില്ല. നേരിട്ട് ഹിയറിങ്ങിന് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.

രേഖകള്‍ തൃപ്തരെങ്കില്‍ ഉടന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള അധികാരം ഇആര്‍ഒ/എഇആര്‍ഒ മാരില്‍ നിക്ഷിപ്തമാണ്. ഹിയറിംഗിന് നോട്ടീസ് ലഭിച്ച്, ഇആര്‍ഒ അല്ലെങ്കില്‍ എഇആര്‍ഒക്കു മുന്‍പാകെ ഹാജരാകേണ്ട തിയ്യതികളില്‍ അതാത് രേഖകള്‍ സമര്‍പ്പിക്കുന്ന പക്ഷം ( രേഖകള്‍ തൃപ്തികരമെങ്കില്‍ ) പ്രവാസി/വിഐപി വോട്ടര്‍മാരെ പരിശോധന പൂര്‍ത്തിയാക്കി ഇലക്ടറല്‍ റോളില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനം ERONET ല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*