ശബരിമല, പൊങ്കല്‍ യാത്ര; കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

തിരുവനന്തപുരം: ശബരിമല, പൊങ്കല്‍ തിരക്കു പരിഗണിച്ചു ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് റെയില്‍വേ ജനുവരി അവസാനം വരെ നീട്ടി. നിലവില്‍ ഡിസംബര്‍ അവസാനം വരെയുള്ള സര്‍വീസുകളാണു നീട്ടിയത്.

ബംഗളൂരു വഴിയുള്ള ഹുബ്ബള്ളി – കൊല്ലം സ്‌പെഷല്‍ (07313) ജനുവരി 25 വരെയും കൊല്ലംഎസ്എംവിടി ബംഗളൂരു (07314) സ്‌പെഷല്‍ ജനുവരി 26 വരെയും സര്‍വീസ് നടത്തും. ഹുബ്ബള്ളിയില്‍ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണു സര്‍വീസ്.

എസ്എംവിടി ബംഗളൂരു -തിരുവനന്തപുരം നോര്‍ത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു (06524) 27 വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണു സര്‍വീസ്.

എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബംഗളൂരു (06548) 30 വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നു ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണു സര്‍വീസ്.

എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു (06556) ഫെബ്രുവരി ഒന്നു വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നു വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണു സര്‍വീസ്

 

Be the first to comment

Leave a Reply

Your email address will not be published.


*