ഹെർഫോർഡിന് തിലകക്കുറിയായി സ്‌പൈസ് ട്രെയ്ൽസ് മിനി മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

ഹെർഫോർഡ്, യു കെ: ഹെർഫോർഡിന് തിലകക്കുറിയായി സ്‌പൈസ് ട്രെയ്ൽസ് മിനി മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഹെർഫോർഡ് സിറ്റി സെന്ററിന് സമീപം യൂണിയൻ സ്ട്രീറ്റിലാണ് വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചത്. ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ച്‌ ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ സ്‌പൈസ് ട്രെയ്ൽസ് മിനിമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

വിവിധ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ കൂടാതെ ഫ്രഷ് പച്ചക്കറികളും പഴവർഗങ്ങളും മൽസ്യമാംസങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മന്റ് പറഞ്ഞു. കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*