ഇലക്കറികൾക്കിയിൽ സൂപ്പർഹീറോയാണ് ചീര. ചീര പതിവായി നമ്മുടെ ഡയറ്റിൽ ചേർക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചീരയിൽ നിന്ന് വിറ്റാമിൻ എ, സി, അയൺ എന്നിവ ശരീരത്തിൽ എത്തുമെന്നതിനാൽ, മുടിക്കും ചർമത്തിനും ഇത് മികച്ചതാണ്. മാത്രമല്ല, പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിളർച്ച കുറയ്ക്കാനും ചുവന്ന ചീര ബെസ്റ്റാണ്.
വിളർച്ച കുറയ്ക്കാനും ക്ഷീണം മാറ്റാനും ചീര
ചീരയിൽ അടങ്ങിയ വിറ്റാമിൻ സി ശരീരത്തിലെ കൊളാജൻ ഉത്പാദനം കൂട്ടും. ഇത് തലമുടിയുടെ വളർച്ചയെയും സഹായിക്കും. ചീരയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ മുടി കൊഴിച്ചിലും തടയും.
വിറ്റാമിൻ ഇ, കെ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ചുവന്ന ചീരയിലുണ്ട്. അയൺ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും ചുവന്ന ചീര സഹായിക്കും. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ചീര നല്ലതാണ്. ചീരയിലെ ഫൈബർ സാന്നിധ്യമാണ് ദഹനത്തിന് ഗുണം ചെയ്യുന്നത്. ശരീരഭാരം കുറയ്ക്കാനും ചീര ഡയറ്റിൽ ചേർക്കുന്നത് സഹായിക്കും.
പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ചുവന്ന ചീര കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കും. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ ചുവന്ന ചീരയ്ക്കു സാധിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താനും മലബന്ധം അകറ്റാനും സഹായിക്കും.



Be the first to comment