മുളപ്പിച്ച ധാന്യങ്ങൾ ‘പച്ച’യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

രാവിലെ ബ്രേക്ക്ഫാസ്റ്റിന് അല്ലെങ്കിൽ വൈകുന്നേരം സ്നാക് ആയി മുളപ്പിച്ച ധാന്യങ്ങൾ കഴിക്കാറുണ്ടോ? പൊതുവെ ഈ ശീലം വളരെ ആരോ​ഗ്യകരമാണെന്നാണ് കണക്കാറുള്ളതെങ്കിലും, അത്ര സുരക്ഷിതമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടാക്കുന്ന ഈർപ്പമുള്ള അന്തരീക്ഷം ഇ.കോളി, സാൽമൊണല്ല തുടങ്ങിയ മാരക ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സാധ്യത കൂട്ടുമെന്ന് വിദ​ഗ്ധർ പറയുന്നു. അതുകൊണ്ട് മുളപ്പിച്ച ധാന്യങ്ങൾ പച്ചയ്ക്ക് കഴിക്കുന്നതിനെക്കാൾ ചെറുതായി ആവിയിൽ വേവിക്കുകയോ വഴറ്റുകളോ ചെയ്യുന്നത് ആരോ​ഗ്യ അപകടങ്ങൾ ഒഴിവാകാൻ സഹായിക്കും.

പ്രോട്ടീൻ കലവറ-മിത്യാഥാരണയോ?

മുളപ്പിച്ച ധാന്യങ്ങൾ പ്രോട്ടീൻ കലവറയാണെന്നാണ് കണക്കാക്കുന്നത്. എന്നാൽ 100 ​ഗ്രാം ധാന്യത്തിൽ വെറും 3-4 ഗ്രാം പ്രോട്ടീൻ മാത്രമാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭ്യതയ്ക്ക് മുളപ്പിച്ച ധാന്യങ്ങൾ മാത്രം കഴിച്ചാൽ പോരാ അതിനൊപ്പം പനീർ, മുട്ട, ടോഫു, പരിപ്പ് വർ​ഗ്​ഗങ്ങൾ എന്നിവയും ഉൾപ്പെടുത്തണം.

പച്ചയ്ക്ക് മുഴപ്പിച്ച ധാന്യങ്ങൾ കഴിക്കുമ്പോൾ അതിൽ ഉയർന്ന അളവിൽ അടങ്ങിയ ഫൈബറും കാർബോഹൈഡ്രേറ്റുകളും ദഹനപ്രക്രിയയെ ബാധിക്കാം. പ്രത്യേകിച്ച് ഐബിഎസ് പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് ഗ്യാസ്, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ ഇത് വഷളാക്കും. അൽപം വേവിച്ചു കഴിക്കുന്നത് ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കും.

കൂടാതെ, മുളപ്പിച്ച ധാന്യങ്ങൾ എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. തയ്യാറാക്കി 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഇവ കഴിക്കുകയും വേണം. കൂടുതൽ സമയം വെക്കുന്നത് ബാക്ടീരിയകൾ പെരുകാനും ഭക്ഷണം വിഷമയമാകാനും ‌കാരണമാകും. സാലഡുകളിലും പ്രഭാതഭക്ഷണത്തിലുമൊക്കെ മുളപ്പിച്ച ധാന്യങ്ങൾ ചേർക്കുന്നവർ ഇത് ശ്രദ്ധിച്ച് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*