ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യുന്നു; ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

ആഗോള അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ്‌ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്. ശബരിമലയുടെ ഉയർച്ചക്കും വളർച്ചക്കും വേണ്ടിയാണ് സംഗമം നടത്തുന്നത്. രാഷ്ട്രീയം കലർത്തുന്നത് അംഗീകരിക്കുന്നില്ലെന്നും ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യുകയാണെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് വ്യക്തമാക്കി.

രാഷ്ട്രീയ എതിര്‍പ്പുകള്‍ക്ക് ഇടയിലും സമുദായ സംഘടനകളുടെ പിന്തുണയാണ് ആഗോളഅയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ആത്മവിശ്വാസം. വിശ്വാസങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് എന്‍.എസ്.എസ് പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനിച്ചത്. പരിപാടിയുമായി സഹകരിക്കണമോ എന്ന കാര്യത്തില്‍ യു.ഡി.എഫില്‍ രണ്ടഭിപ്രായമാണ്. ഭൂരിപക്ഷ വര്‍ഗീയത മുതല്‍കൂട്ടാനാണ് സി.പി.ഐഎം ശ്രമമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.നല്ല കാര്യമാണെങ്കില്‍ എതിര്‍ക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട്.

അതേസമയം, അയ്യപ്പസംഗമത്തിന് വ്യവസ്ഥകളോടെയാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ ശബരിമല വെര്‍ച്വല്‍ ക്യൂ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയത് 3 വര്‍ഷത്തിനിടെ കുറഞ്ഞത് 2 പ്രാവശ്യം ദര്‍ശനം നടത്തിയിരിക്കണം. 500 വിദേശ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്. തിരഞ്ഞെടുത്ത ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്ഔദ്യോഗിക ക്ഷണക്കത്ത്നല്‍കി തുടങ്ങി. സമുദായ സംഘനടകള്‍ക്ക് പുറമെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധകളെയും ക്ഷണിക്കും. സംഗമ ദിവസം മാസപൂജയ്ക്ക് എത്തുന്ന സാധാരണ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*