എടാ ദാസാ…. എന്താടാ വിജയാ… ആ വിളികേൾക്കാൻ ഇനി വിജയൻ ഇല്ല; മലയാളികൾ നെഞ്ചോട് ചേർത്ത ദി ലെജൻഡറി ശ്രീനി-മോഹൻലാൽ കൂട്ടുകെട്ട്

ശ്രീനിവാസൻ – മോഹൻലാൽ കൂട്ടുകെട്ട് മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങളെയാണ് സമ്മാനിച്ചിട്ടുള്ളത്. ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ട് ഇനിയൊരുമിക്കുമോ എന്നത് ആരാധകരുടെ വലിയൊരു ചോദ്യമായിരുന്നു. ആ ചോദ്യത്തിന് ഉത്തരം ഇനിയവർ ഒന്നിക്കില്ല എന്നായിരുന്നു. മലയാളത്തിന്റെ ശ്രീനി വേദനയോടെ വിട പറഞ്ഞു. ഇന്ന് രാവിലെ ഡയാസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

ആരോഗ്യപ്രശ്നങ്ങൾ കാരണം മോഹൻലാൽ ശ്രീനി കൂട്ടുകെട്ട് പഴയരീതിയിൽ സജീവമായിരുന്നില്ല, എന്നാൽ മോഹൻലാൽ, ശ്രീനിവാസൻ എന്നിവർക്ക് വേണ്ടി വിനീത് ശ്രീനിവാസൻ ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിനായി ഒരു കഥയുമായി വന്നിരുന്നു, എന്നാൽ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി കാരണം ആ പ്രൊജക്റ്റ് നടന്നില്ലെന്ന് മോഹൻലാൽ ഒരിക്കൽ പറഞ്ഞിരുന്നു. മുൻപ് ഒരു അവാർഡ് വേദിയിൽ രോഗശയ്യയിൽ നിന്നും തിരിച്ചെത്തിയ ശ്രീനിവാസന് സ്നേഹ ചുംബനം കൊടുക്കുന്ന മോഹൻലാലിന്റെ വീഡിയോ വൈറലായിരുന്നു. മലയാളികൾ നെഞ്ചോട് ചേർത്ത ദി ലെജൻഡറി ശ്രീനി-മോഹൻലാൽ കൂട്ടുകെട്ട് ഒരുക്കലും ഇന്നും മറക്കില്ല.

ഒരുമിച്ചു പട്ടിണി കിടന്നപ്പോൾ…ദാസന്റെ അമ്മ മരിച്ചപ്പോൾ അശ്വസിപ്പിച്ചപ്പോൾ…ജോലി ഇല്ലാത്ത കൂട്ടുകാരന് മുഷിഞ്ഞ കുറച്ച് നോട്ടുകൾ കൊടുത്തപ്പോൾ..തമ്മിൽ രസകരമായ വഴക്കു കൂടിയപ്പോൾ എല്ലാം നിങ്ങളെ ഞങ്ങൾ നെഞ്ചോട് ചേർത്തു. രണ്ടാളും ഒരുമിച്ച് ജീവിച്ചു കാണിച്ചപ്പോൾ നിങ്ങളെക്കാൾ കൂടുതൽ സന്തോഷിച്ചത് മലയാളികളാണ്. ഒരുമിച്ച് ചെന്നൈ നഗരത്തിൽ എത്തിയപോലും അമേരിക്കയിൽ എത്തിയപോളും ദാസനെയും വിജയനെയും മലയാളി നെഞ്ചിൽ ചേർത്തു. നാടോടിക്കാറ് സിനിമ ഇറങ്ങിയപ്പോൾ ജനിച്ചു പോലും ഇല്ലാത്ത ഇന്നത്തെ തലമുറ ആ സൗഹൃദം ടീവി യിൽ കണ്ടു രണ്ടാളെയും സ്നേഹിച്ചു…

48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റെന്ന നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.

1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.

1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. മികച്ചൊരു സംവിധായകൻ്റെ വരവറിയിച്ച സിനിമയായിരുന്നു വടക്കുനോക്കി യന്ത്രമെങ്കിലും അഭിനയത്തിലും തിരക്കഥാ രചനയിലുമായിരുന്ന ശ്രീനിവാസൻ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ശ്രീനിവാസൻ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ ചിന്താവിഷ്ടയായ ശ്യാമള മലയാളിയുടെ ജീവിതപരിസരങ്ങളിലെ കാപട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*