സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ വായ്പയെടുക്കുന്നു; പൊതുവിപണിയില്‍ നിന്ന് കടപത്രം വഴി ധനസമാഹരണം

സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് ധനസമാഹരണം. ശമ്പള ചെലവുകള്‍ക്ക് വേണ്ടിയാണ് വായ്പയെടുക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഡിഎ കുടിശികയടക്കം ഈ മാസം കൊടുക്കേണ്ടതുണ്ട്. അതിനു വേണ്ടി ആദ്യഘട്ടമെന്ന നിലയിലാണ് കടമെടുക്കുന്നത്.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രഖ്യാപനത്തെ ചൊല്ലി ഭരണ-പ്രതിപക്ഷങ്ങള്‍ കൊമ്പുകോര്‍ക്കുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ കബളിപ്പിക്കലാണ് പ്രഖ്യാപനമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന് നിരാശയെന്നാണ് ഭരണപക്ഷത്തിന്റെ മറുപടി. അതിനിടെ ഓണറേറിയം കൂട്ടിയെങ്കിലും സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടരാനാണ് ആശാ വര്‍ക്കേഴ്‌സിന്റെ തീരുമാനം. ശനിയാഴ്ച സമര പ്രഖ്യാപന റാലി നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ സമര രീതി അന്ന് പ്രഖ്യാപിക്കും.

നേരത്തെ തീരുമാനിച്ച ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വാദം. എന്തു ചെയ്താലും കുറ്റം പറയുന്ന പ്രതിപക്ഷത്തോട് ഒന്നും പറയാനില്ലെന്ന് മന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*