
കേരളം പിടിക്കുമെന്ന് അമിത് ഷാക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട്.ത്രിപുര മോഡൽ മാറ്റം കേരളത്തിൽ ഉണ്ടാകും. അതിനുള്ള 80 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന നേതൃത്വം റിപ്പോർട്ട് നൽകി.
പ്രവർത്തനം 20 ശതമാനം കൂടി പൂർത്തിയായാൽ ത്രിപുര മോഡൽ മാറ്റം കേരളത്തിൽ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഷെയർ 25 ശതമാനത്തിലേക്ക് കടക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തിൽ നിർണായക സ്വാധീനം ബിജെപിക്ക് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വോട്ട് ചോരി ആരോപണങ്ങളെ തദ്ദേശ തെരഞ്ഞെടുപ്പിൽ വികസനരാഷ്ട്രീയം പറഞ്ഞ് മറികടക്കാനാണ് ബിജെപിയുടെ തീരുമാനം. അമിത് ഷായുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിന്റെ പ്രധാന അജണ്ടയും ഇതുതന്നെയായിരുന്നു. ജയസാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനാണ് നിർദേശം. വാർഡ് കമ്മിറ്റികൾ ശക്തമാക്കണം. വോട്ടർ പട്ടികയിൽ കൂടുതൽ പേരെ ചേർക്കുകയും ഡാറ്റ ഹിയറിംഗിൽ ശ്രദ്ധിക്കുകയും വേണമെന്നാണ് നിർദേശം.
Be the first to comment