ലഹരിവിമുക്ത കേരളത്തിന് പത്ത് ലക്ഷം പിന്തുണ ചലഞ്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

അതിരമ്പുഴ: കേരള മദ്യവിമോചന മഹാസഖ്യത്തിന്റെ ലഹരിവിമുക്ത കേരളത്തിന് പത്ത് ലക്ഷം പിന്തുണ ചലഞ്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കേരള മദ്യവിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. 

ലഹരിവിമുക്ത കേരളത്തിനുവേണ്ടി കേരള സർക്കാർ കഴിഞ്ഞ എട്ട് വർഷമായി പ്രചാരണം നടത്തിയിട്ടും മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം മുൻപുണ്ടായിരുന്നതിലും വർദ്ധിക്കുകയാണ് ഉണ്ടായതെന്ന് അഡ്വ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ഏറ്റവും വലിയ ജനകീയ ലഹരിവസ്തുവായ മദ്യം വിൽക്കുന്ന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് എംഎൽഎ കുറ്റപ്പെടുത്തി.

തൃശൂർ സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ദേവസ്സി പന്തല്ലൂക്കാരൻ, അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഫാ. ഡോ ജോസഫ് മുണ്ടകത്തിൽ, പഞ്ചായത്ത് പ്രസിഡൻറ് ജോസ് അമ്പലക്കുളം, പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, ശശി നെട്ടിശ്ശേരി, തോമസ് കരിപ്പായി തുടങ്ങിയവർ പ്രസംഗിച്ചു. പത്ത് ലക്ഷം പിന്തുണ ചലഞ്ചിന്റെ ആപ്പ് വിദ്യാർത്ഥികൾക്ക് എംഎൽഎ അഡ്വ മോൻസ് ജോസഫ് സമർപ്പിച്ചു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*