സംസ്ഥാന ടെലിവിഷൻ അവാർഡ്; പ്രജിൻ സി.കണ്ണൻ മികച്ച വാർത്താ അവതാരകൻ, അരശിയൽ ഗലാട്ടെക്ക് വി.അരവിന്ദിനും പുരസ്കാരം

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ തിളങ്ങി ട്വന്റിഫോറും ഫ്ലവേഴ്സും. 2023 ലെ മികച്ച വാർത്താ അവതാരകനുള്ള സംസ്ഥാന അവാർഡ് ട്വന്റിഫോർ ചീഫ് സബ് എഡിറ്റർ പ്രജിൻ സി കണ്ണന് ലഭിച്ചു.പ്രഭാത വാർത്താ അവതരണത്തിനാണ് പുരസ്കാരം. വാർത്തേതര പരിപാടിയിലെ, മികച്ച അവതാരകനുള്ള പുരസ്കാരം ട്വന്റിഫോർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദിന് ലഭിച്ചു. അരശിയൽ ഗലാട്ട എന്ന പരിപാടിക്കാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് വി അരവിന്ദിന് ഇതേ പരിപാടിക്ക് പുരസ്‌കാരം ലഭിക്കുന്നത്.

ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്ത സു സു സുരഭിയും സുഹാസിനുമാണ് മികച്ച രണ്ടാമത്ത ടെലി സീരിയൽ. രാജേഷ് തലച്ചിറയാണ് മികച്ച സംവിധായകൻ. അമ്മേ ഭഗവതിയിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായും, നന്ദകുമാർ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു. സു സു സുരഭിയും സുഹാസിനിയും പരമ്പരയിലെ അനുക്കുട്ടിയാണ് മികച്ച രണ്ടാമത്തെ നടി.

Be the first to comment

Leave a Reply

Your email address will not be published.


*