അമേരിക്കന്‍ അടച്ചുപൂട്ടല്‍ ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; ഐടി, ഫാര്‍മ കമ്പനികള്‍ക്ക് നേട്ടം

മുംബൈ: ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

നിലവില്‍ സെന്‍സെക്‌സ് 83,500 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. ഫാര്‍മ, ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ അടച്ചുപൂട്ടല്‍ ഉടന്‍ തന്നെ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഐടി, ഫാര്‍മ ഓഹരികള്‍ക്ക് കരുത്തായത്. 40 ദിവസത്തിലധികമായി തുടരുന്ന അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് അംഗങ്ങള്‍ ധാരണയിലെത്തിയതാണ് ആഗോള വിപണിക്ക് കരുത്ത് പകര്‍ന്നത്. ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു.

ഐടി, ഫാര്‍മ ഓഹരികള്‍ക്ക് പുറമേ മെറ്റല്‍, എണ്ണ, പ്രകൃതിവാതക ഓഹരികളും നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ഹിന്‍ഡാല്‍കോ, ടിഎംപിവി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ട്രെന്റ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*