
ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 42 പൈസയുടെ നേട്ടമാണ് രൂപ രേഖപ്പെടുത്തിയത്. 85.34 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും 23 പൈസയുടെ നഷ്ടത്തോടെയാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. എണ്ണ വില തിരിച്ചുകയറിയതും ഓഹരി വിപണി ദുര്‍ബലമായതുമാണ് ഇന്നലെ രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.
അതിനിടെ ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 200ലധികം പോയിന്റ് ആണ് മുന്നേറിയത്. എണ്ണ, പ്രകൃതി വാതക, ഐടി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വില ഉയരാന്‍ സഹായകമായത്. അപ്പോളോ ആശുപത്രി, ഭാരത് ഇലക്ട്രോണിക്സ്, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
Be the first to comment