
മുംബൈ: ഓഹരി വിപണിയില്‍ ഉച്ചയ്ക്ക് ശേഷം കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 650 പോയിന്റ് ഇടിഞ്ഞ് 81,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.
ബിഎസ്ഇ സെന്‍സെക്‌സിലെ പകുതിയിലേറെ സ്‌റ്റോക്കുകള്‍ നഷ്ടത്തിലാണ്. സ്‌മോള്‍ക്യാപ് കമ്പനികളില്‍ രണ്ടുമുതല്‍ മൂന്ന് ശതമാനം വരെ ഇടിവുണ്ടായി. ഇതാണ് പ്രധാനമായി വിപണിയില്‍ പ്രതിഫലിച്ചത്. ഐടി, എഫ്എംസിജി, പ്രൈവറ്റ് ബാങ്ക് സെക്ടറുകള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ റിയല്‍റ്റി, പൊതുമേഖല ബാങ്കുകള്‍, മെറ്റല്‍, ഓട്ടോ ഓഹരികള്‍ നഷ്ടം നേരിട്ടു.
ടാറ്റ സ്റ്റീല്‍ 1.16 ശതമാനമാണ് ഇടിഞ്ഞത്. ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റ് കമ്പനികള്‍. ടൈറ്റന്‍, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് , പവര്‍ ഗ്രിഡ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ഇന്ന് ഏഷ്യന്‍ വിപണി നഷ്ടത്തിലാണ്. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
Be the first to comment