ഇടുക്കി:ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട് പ്രസിദ്ധീകരിക്കാന് വൈകിയാല് പ്രത്യക്ഷ സമരം ആരംഭിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാ സമിതി. റിപ്പോര്ട്ട് സമര്പ്പിച്ച് നിരവധി മാസങ്ങള് കഴിഞ്ഞിട്ടും ഈ റിപ്പോര്ട്ട് പ്രസിദ്ധീകരിക്കാത്തതില് ദുരൂഹതയുണ്ടെന്ന് ജാഗ്രത സമിതി ആരോപിച്ചു. സമാന സ്വഭാവമുള്ള സച്ചാര് കമ്മറ്റി റിപ്പോര്ട്ട് സമര്പ്പിച്ച് ആഴ്ചകള്ക്കുള്ളില് അത് നടപ്പിലാക്കിയത് കേരളം കണ്ടതാണ്.
കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ന്യൂനപക്ഷ ക്ഷേമ പ്രവര്ത്തനങ്ങള്ക്കായി നീക്കിവെച്ചിട്ടുള്ള ഭീമമായ തുക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യേണ്ടതിനു പകരം ചില പ്രത്യേക മത വിഭാഗങ്ങ ളില് പെട്ടവര്ക്ക് മാത്രമായി കൊടുക്കുകയും ക്രൈസ്തവ സമൂഹത്തിന് നീതി നിഷേധിക്കുകയും ചെയ്യുന്ന തിനെതിരെ സമുദായ അംഗങ്ങള്ക്കിടയില് അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ന്യൂനപക്ഷ ക്ഷേമ പ്രവര്ത്തനങ്ങള്ക്കുള്ള ഫണ്ടിന്റെ നീതിപൂര്വ്വകമായ വിതരണം ഉറപ്പുവരുത്തുവാന് ഭരണകൂടങ്ങള് ശ്രദ്ധിക്കണമെന്ന് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.
സാമ്പത്തിക പാക്കേജുകളും ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും സ്കോളര്ഷിപ്പുകളും ആയി സാമൂഹികവും സാമ്പത്തികവുമായി സമുദ്ധരിക്കപ്പെടേണ്ട ഒരു ജനവിഭാ ഗത്തിന്റെ അവകാശങ്ങളാണ് ഈ റിപ്പോര്ട്ട് പൂഴ്ത്തിവയ് ക്കുന്നതിലൂടെ തടസപ്പെടുത്തുന്നത്. റിപ്പോര്ട്ട് ഉടന് പ്രസിദ്ധീകരിക്കണമെന്നും റിപ്പോര്ട്ടിലെ നിര്ദ്ദേശങ്ങള് സഭയുടെയും സമുദായത്തിന്റെയും നേതൃത്വത്തിലുള്ളവരുമായി ചര്ച്ചചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനവ്യാപകമായി സമരപരിപാടികള്ക്ക് രൂപം നല്കേണ്ടി വരുമെന്ന് ജാഗ്രത സമിതി ഭാരവാഹികള് പറഞ്ഞു.
ഇരട്ടയാര് പാരിഷ് ഹാളില് ചേര്ന്ന യോഗത്തില് ഇടുക്കി രൂപതാ മുഖ്യവികാരി ജനറല് ഫാ. ജോസ് കരിവേലിക്കല് അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാ മീഡിയ കമ്മീഷന് ഡയറക്ടര് ഫാ. ജിന്സ് കാരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ബിനോയി മഠത്തില്, ജോര്ജ് കോയിക്കല് തുടങ്ങിയവര് പ്രസംഗിച്ചു. സിബി വലിയമറ്റം,സനീഷ് തോമസ്, മാത്തുക്കുട്ടി കുത്തനാപള്ളിയില്, ബിജു തോവാള, ജിജി അബ്രഹാം, സിജോ ഇലന്തൂര്, ജോഷി എമ്പ്രയില്, ഷീല മാത്യു, സന്തോഷ് ജോര്ജ് തുടങ്ങിയവര് ചര്ച്ചകള്ക്ക് നേതൃത്വം നല്കി.
ഇടുക്കി: ഇടുക്കിയുടെ ഹൃദയം തൊട്ടറിഞ്ഞ കെസിവൈഎം പരിസ്ഥിതി പഠന ക്യാമ്പ് ശ്രദ്ധേയമായി. ‘കാന്യന് 2024’ എന്ന പേരില് 3 ദിവസം നീണ്ട നിന്ന് പഠനശിബിരത്തില് കേരളത്തിലെ മുപ്പതോളം രൂപതകളില് നിന്നുള്ള യുവജനങ്ങള് പങ്കെടുത്തു. പഠനശിബിരം അഡ്വ. ഡീന് കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. പ്രകൃതിഭംഗിയില് ശ്രദ്ധേയമായ ഹൈറേഞ്ചിന്റെ സൗന്ദര്യം […]
കോതമംഗലം: തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് ഇടുക്കിയിലെത്തുന്നു. വെള്ളിയാഴ്ച ( ഏപ്രിൽ 12 ) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മൂന്നാർ കണ്ണന് ദേവന് ഹില്സ് പ്ലാന്റേഷൻ മൈതാനത്ത് നടക്കുന്ന ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി ബസ് പ്രശസ്ത ഫുട്ബോൾ താരം ഐ. എം […]
ഇടുക്കിയിൽ ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയ താൽക്കാലിക സർവേയർ പിടിയിലായി. എസ്. നിതിനാണ് വിജിലൻസിന്റെ പിടിയിലായത്. ബൈസൺവാലി പൊട്ടൻകുളത്തെ തോട്ടം അളക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. 146 ഏക്കർ ഏലത്തോട്ടം അളക്കാനായി എസ്റ്റേറ്റ് മനേജർ സർവേ വിഭാഗത്തെ സമീപിച്ചിരുന്നു. താത്കാലിക സർവേയറായ നിതിൻ എസ്റ്റേറ്റിലെത്തുകയും […]
Be the first to comment