
കോട്ടയം: ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി പൊൻകുന്നം സ്വദേശി റോബി മറ്റപ്പള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കലക്റ്ററുടെ ഓഫീസിന് മുന്നിൽ കിടന്ന് സമരം ചെയ്തതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്ഥാനാർഥിയുടെ പ്രചരണ വാഹനം പാസില്ലാതെ പര്യടനം നടത്തിയതിനാൽ പിടിച്ചെടുത്തിരുന്നു. ഇത് വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് കലക്റ്ററുടെ ഓഫീസിനു മുന്നിൽ റോബി സമരം നടത്തിയത്. പൊലീസ് ആവശ്യപ്പെട്ടിട്ടും സമരം അവസാനിപ്പിക്കാത്തതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് ജയിലിൽ കഴിയുകയാണ് സ്ഥാനാർഥി.
Be the first to comment