പത്തനംതിട്ട കലഞ്ഞൂരില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കലഞ്ഞൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പോലീസില്‍ പരാതി നല്കി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ കളിക്കുന്നതിനിടെ വാക്ക് തര്‍ക്കം ഉണ്ടായി. പിന്നാലെ, സംഘം ചേര്‍ന്ന് സഹപാഠിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 16കാരന്റെ മൂക്കിന് പൊട്ടല്‍ ഏറ്റു. കണ്ണിനു താഴെയുള്ള അസ്ഥിക്കും പരുക്കുണ്ട്. ശരീരമാസകലം ചതവേറ്റതായും വിദ്യാര്‍ഥി പറഞ്ഞു.
തന്റെ മകന് ക്രൂരമര്‍ദ്ദനം ഏറ്റെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായും കുടുംബം ആരോപണം ഉന്നയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ മൊഴിയടക്കം രേഖപ്പെടുത്തി അന്വേഷണം ശേഷം മുന്നോട്ടു കൊണ്ടുപോകാനാണ് പോലീസ് തീരുമാനം.



Be the first to comment