
തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുകാരനായ അലോക്നാഥൻ ആണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. മൊട്ടമൂട് ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയാണ് അലോകനാഥൻ.
ഏത് രീതിയിലാണ് മരണം സംഭവിച്ചതെന്ന് പൊലീസിന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
Be the first to comment