തിരുവനന്തപുരം: വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ പെട്ട് മരിച്ചു. വെൺകുളം സ്വദേശിനി ശ്രേയ(14) ആണ് മരിച്ചത്. വർക്കല വെറ്റക്കട ബീച്ചിലാണ് സംഭവം. ശ്രേയയുടേത് ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശ്രേയയ്ക്കൊപ്പം മറ്റൊരു വിദ്യാർത്ഥിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
ശ്രേയയ്ക്ക് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുകയാണ്. ശ്രേയ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. മൊബൈൽ ഫോൺ നൽകാത്തതിന് വീട്ടുകാരോട് പിണങ്ങിയിരുന്നതായും പോലീസ് വ്യക്തമാക്കി.
Be the first to comment