ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന് പറഞ്ഞു; തിരുവല്ലയിൽ 17 വയസുകാരി തൂങ്ങിമരിച്ചു

തിരുവല്ലയിൽ വിദ്യാർഥിനി തൂങ്ങിമരിച്ചു. തിരുവല്ല കാവുംഭാഗം പെരിങ്ങോളിലാണ് സംഭവം. ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞതിന് പിന്നാലെയാണ് മരിച്ചത്. പെരിങ്ങോൾ സ്വദേശി രമേശ് – അമ്പിളി ദമ്പതികളുടെ മകൾ 17 വയസ്സുകാരി അപർണയാണ് മരിച്ചത്.

മോഡൽ പരീക്ഷക്ക് ശേഷം ഉച്ചയോടെ വീട്ടിൽ മടങ്ങിയെത്തിയ അപർണ തൂങ്ങിമരിക്കുകയായിരുന്നു. അപർണയുടെ സുഹൃത്ത് 21 വയസ്സുകാരൻ വായ്പൂർ സ്വദേശി ജാവേദ് പോലീസ് കസ്റ്റഡിയിൽ. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപർണയുടെ മൃതദേഹം കണ്ടത്.

അപർണയുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അപർണ്ണയ്ക്ക് ജാവേദ് മൊബൈൽഫോൺ വാങ്ങി നൽകിയിരുന്നു. ഇന്ന് ഉച്ചയോടെ അപർണ്ണയും ജാവേധും തമ്മിൽ കാവുംഭാഗം ജംഗ്ഷനിൽ വച്ച് തർക്കം ഉണ്ടായിരുന്നു.

തർക്കത്തിനൊടുവിൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും സഹോദരന് വാങ്ങി നൽകിയ ഫോൺ തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ അപർണ മറ്റൊരു ഫോണിൽ നിന്ന് ജാവേദിനെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറയുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*