തെലങ്കാനയിൽ പരീക്ഷയിൽ തോറ്റതിന്‍റെ വിഷമത്തിൽ 7 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു

തെലങ്കാന: തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്‍റർമിഡിയറ്റ് പരീക്ഷയിൽ തോറ്റതിന്‍റെ വിഷമത്തിൽ 7 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. 6 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സ്ഥിരീകരിച്ചിരിക്കുന്നത്.

തെലങ്കാന ബോര്‍ഡ് ഓഫ് ഇന്‍റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫലം വന്നതോടെ പരീക്ഷയില്‍ തോറ്റതറിഞ്ഞ് ആദ്യം മഹബൂബാദില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ വീട്ടില്‍ തൂങ്ങിമരിക്കുകയും മറ്റേയാള്‍ കിണറ്റില്‍ ചാടുകയുമായിരുന്നു. സുല്‍ത്താന്‍ബസാറില്‍ ഒന്നാം വര്‍ഷ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. നല്ലകുണ്ടയില്‍ ജഡ്‌ചെര്‍ളയില്‍ റെയില്‍വേ ട്രാക്കിലാണ് ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*