
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന് ഇടപെടലിനെ തുടര്‍ന്നാണിത്.
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന് ഇടപെടലിനെ തുടര്‍ന്നാണിത്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നെങ്കിലും നിലവില്‍ സ്കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്ന രീതി ഗുണകരമല്ലെന്നു സര്‍ക്കുലറില്‍ പറയുന്നു.
കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.
പഠന കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാലാവകാശ കമീഷന് അംഗം എന്‍. സുനന്ദ നല്കിയ നോട്ടീസിനെ തുടര്‍ന്നാണ് എല്ലാ ആര്‍ഡിഡിമാര്‍ക്കും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയത്.
ഫോണ്‍ നമ്പര്‍ നല്‍കാതെ യൂസര്‍നെയിമുകള്‍ നിര്‍മിക്കാനും സന്ദേശങ്ങള്‍ അയക്കാനും കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ അപ്ഡേറ്റിനായി വാട്സ്ആപ്പ് പരീക്ഷണത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറഞ്ഞു. ഉപയോക്താവിന്റെ പേരോ ഫോണ്‍ നമ്പറോ അറിയുന്നവര്‍ക്ക് മാത്രമേ ചാറ്റ് ചെയ്യാന്‍ കഴിയു. സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കാനും ഉപയോക്തൃ പ്രൊഫൈലിലൂടെ ഒരാളെ […]
ന്യൂഡല്‍ഹി: ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലണെന്നും ഉപയോക്താക്കള്‍ക്ക് കോണ്ടാക്റ്റുകള് മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ ഫീച്ചര്‍ സഹായിക്കുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഫീച്ചര്‍ ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ഉടന്‍ സ്ഥിരതയുള്ള ബില്‍ഡില്‍ […]
വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്സ്ആപ്പ് പുതിയതായി അവതരിപ്പിച്ച മാറ്റം. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ അനുവദിക്കുന്നു. ബാക്ക് ഗ്രൗണ്ട് ഓപ്ഷൻ വഴിയും വാട്സ്ആപ്പ് […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment