ഷു​ഗർ കട്ട് ചലഞ്ചിന് റെഡിയാണോ? ചർമം തെളിയും മുഖക്കുരു മാറും

പഞ്ചസാരയെ ഒഴിവാക്കിയുള്ള ഭക്ഷണക്രമം പലപ്പോഴും പ്രമേഹവുമായി മാത്രം ബന്ധിപ്പിച്ചാണ് നോക്കിക്കാണുന്നത്. എന്നാൽ ഭക്ഷണത്തിൽ നിന്ന് വൈറ്റ് ഷു​ഗറിനെ പൂർണമായും ഒഴിവാക്കുന്നതു കൊണ്ട് വേറെയുമുണ്ട് ഉപകാരം.

പഞ്ചസാരയുടെ ഉപയോ​ഗം കുറയുന്നതോടെ വയറിലേക്കും കരളിലേയും കൊഴുപ്പ് കുറയാൻ സഹായിക്കും. ഇത് ചർമത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.

പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചർമം ലഭിക്കാൻ സഹായിക്കും. മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

  • വിത്ത് ഔട്ട് ചായ

ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടതെ കുടിച്ചു ശീലിക്കാം.

  • ജ്യൂസിന് പകരം പഴങ്ങള്‍

പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. കൂടാതെ പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ആണെങ്കില്‍ അമിതമായ പഞ്ചസാര ചേര്‍ത്താണ് വിപണിയില്‍ ലഭിക്കുക. അതുകൊണ്ട് പഴമായി തന്നെ കഴിക്കാന്‍ ശ്രമിക്കുക.

  • പാക് ചെയ്ത ഭക്ഷണം

പാക് ചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാരയുടെ അലവു കൂടി ശ്രദ്ധിക്കാന്‍ മറന്നു പോകരുത്. ഒരേ ഉത്പന്നത്തിന് രണ്ട് ബ്രാന്‍ഡ് ഉണ്ടെങ്കില്‍ ഏതിലാണ് പഞ്ചസാരയുടെ അളവു കുറവെന്ന് പരിശോധിച്ച് ഉറപ്പാക്കണം.

  • എനര്‍ജി ഡിങ്കുകള്‍ ഒഴിവാക്കാം

വിപണിയില്‍ ലഭ്യമായ എനര്‍ജി ഡിങ്കുകളില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. പകരം കരിക്കു പോലുള്ള പ്രകൃതിദത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*