ശബരിമല വിഷയത്തിൽ ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാട് മാറ്റി; വീണ്ടും സർക്കാരിനെ പ്രശംസിച്ച് സുകുമാരൻ നായർ

സർക്കാരിനെ പ്രശംസിച്ച വീണ്ടും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. 149- മത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലാണ് സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗം. സുകുമാരൻ നായർ അവതരിപ്പിച്ച റിപ്പോർട്ടിൽ ശബരിമല വിഷയം വിശദമായി തന്നെ പരാമർശിക്കുന്നുണ്ട്.

ശബരിമലയിൽ നിലവിലെ സർക്കാർ നിലപാട് മാറ്റിയത് ജനവികാരം മാനിച്ചാണ്. ഇപ്പോൾ ആചാരങ്ങൾ പാലിച്ചുകൊണ്ട് ഭക്തർക്ക് ദർശനം നടത്താൻ അവസരം ഒരുക്കുന്നു. ഈ നിലപാട് മാറ്റത്തിൽ വിശ്വാസികൾ സന്തോഷിക്കുന്നുണ്ടെന്ന് സുകുമാരൻ നായർ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്വർണ കവർച്ചക്കേസിലും സർക്കാരിനെ വിമർശിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല.

രാഷ്ട്രീയ താൽപ്പര്യങ്ങൾ വെച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണെന്നും വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും കരുതണ്ടെന്നും റിപ്പോർട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് ശബരിമലയുടെ വികസനം മുൻനിർത്തിയാണ് എന്നാൽ അതിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പ് ഉണ്ടായി. എൻഎസ്എസിന് രാഷ്ട്രീയമില്ല എന്നാൽ അതിലുള്ള അംഗങ്ങൾക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാം. ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ആരുടെയും മുന്നിൽ തലകുനിക്കില്ലെന്നും പ്രതിനിധി സമ്മേളനത്തിൽ സുകുമാരൻ നായർ നിലപാട് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*