
എൻ. എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എല്ലാം ഉചിതമായി ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് എല്ലാവരും തന്നെ പിന്തുണച്ചിട്ടുണ്ട്. സഭയുടെ പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ട്. സുധാകരൻ എല്ലാ പിന്തുണയും സണ്ണി ജോസഫിനു എന്നല്ലേ പറഞ്ഞത്. ശശീ തരൂരിന്റെ പ്രസ്താവനകളിൽ AICC നിലപാട് പറയും.
ഇന്ത്യൻ പ്രധാനമന്ത്രി ദുരന്തത്തിനു ശേഷം എന്തിന് വയനാട്ടിൽ വന്നു എന്നൊരു ചോദ്യമുണ്ട്. ആ ചോദ്യം ഇന്നും പ്രസക്തം. ഒരു സഹായവും തന്നില്ലാലോ?. ദിനബത്ത ഇപ്പോഴും കിട്ടാത്ത പ്രശ്നം ദുരിതബാധിതർ പറയുന്നു. അപ്പോഴാണ് പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നത്.
100 കോടിയല്ലേ ചെലവഴിക്കുന്നത്? മുണ്ടക്കൈ ദുരന്ത ബാധിതരുടെ കണ്ണീർ കാണാതെ വാർഷികം ആഘോഷിച്ചു നടക്കുന്ന മുഖ്യമന്ത്രി. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയെ പോലെയാണ് പിണറായി എന്നും സണ്ണി ജോസഫ് വിമർശിച്ചു.
ജി സുധാകരൻ ഇന്നലെ പറഞ്ഞതെല്ലാരും കണ്ടില്ലേ? കേട്ടില്ലേ. ഇനി മാറ്റിപ്പറയാൻ പറ്റുമോ?. അറിയാതെ പറഞ്ഞു പോയത് ആകണം. മനസിൽ ഉള്ളത് തികട്ടി വന്നത് ആകണം. ജി സുധാകരൻ തിരുത്തി പറയാൻ ശ്രമിക്കുന്നു, വിജയിക്കില്ല. വ്യാപകമായി ഇങ്ങനെ സിപിഐഎം ചെയ്യാറുണ്ട്.
വന്യജീവി ആക്രമണത്തിൽ ഒരു ആലോചനയോഗം ചേരാൻ പോലും സർക്കാരിന് കഴിയുന്നില്ല. സർക്കാർ തികഞ്ഞ പരാജയം. പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തോട് ഭരണപക്ഷ എം.എൽ.എ മാർക്കും പങ്കുചേരണ്ട സാഹചര്യം. കോന്നിയിൽ ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ സി.പി.ഐഎം കയറി നിൽക്കുന്നു. ഈ പ്രതിഷേധം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment