ചൂരൽമല പുരപുനരധിവാസത്തിന് കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമർശനത്തിൽ മറുപടിയുമായി സണ്ണി ജോസഫ്. വയനാട്ടിൽ എല്ലാ സ്ഥലത്തും കാട്ടാന ശല്യം ഉണ്ടല്ലോയെന്ന് സണ്ണി ജോസഫിന്റെ മറുപടി.
കാട്ടാനശല്യം രൂക്ഷമായ സ്ഥലമാണല്ലോ എന്ന ചോദ്യത്തിന് വയനാട്ടിൽ എവിടെയാണ് കാട്ടാന ശല്യം ഇല്ലാത്തതെന്നും ബത്തേരിയിലും കൽപ്പറ്റയിലും ആന ഇറങ്ങിയില്ലേ എന്നുമുള്ള മറുചോദ്യമാണ് സണ്ണി ജോസഫ് ഉന്നയിച്ചത്. ചെങ്കുത്തായ കുന്നുംപ്രദേശമല്ലേ എന്ന ചോദ്യത്തിന് വയനാട് കുന്നുള്ള സ്ഥലമല്ലേയെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കു വീടുകള്‍ നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങിയ കാട്ടാനശല്യമുള്ള സ്ഥലമാണ് വാങ്ങിയതെന്ന് വിമർശനം ഉയർന്നിരുന്നു. ഈ പ്രദേശത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മേപ്പാടി പഞ്ചായത്ത് കോട്ടപ്പടി വില്ലേജിലെ കുന്നമ്പറ്റയില്‍ ‘വിജയ എസ്റ്റേറ്റിന്റെ’ 3.24 ഏക്കറാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ ചൊവ്വാഴ്ച രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ജനവാസ മേഖലയല്ല. ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്ന് പരിസരവാസികളും പറയുന്നു.
ജനവാസ മേഖലയല്ലാത്തതുകൊണ്ടും കാട്ടാന ശല്യം ഉള്ളതുകൊണ്ടും ഇവിടെ പലയിടത്തും കാട്ടാന പ്രതിരോധത്തിനായി വൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ വാങ്ങിയ സ്ഥലത്ത് പരമാവധി 25 വീടുകള്‍ വയ്ക്കാനേ കഴിയൂ. നൂറ് വീടുകള്‍ നിര്‍മിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.



Be the first to comment