കൊച്ചി മേയർ സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസിന് നാല് സ്ഥലങ്ങളിലാണ് മേയർമാരുള്ളത്. അതിൽ രണ്ട് സ്ഥലത്ത് ആണ് മേയർ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചത്. കൊല്ലവും, തിരുവനന്തപുരവും. എന്നാൽ ശബരിനാഥന് ഭൂരിപക്ഷം ലഭിച്ചില്ല അതുകൊണ്ട് ബാക്കി മൂന്ന് സ്ഥലങ്ങളിലെയും മേയർ സ്ഥാനാർഥികളെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ആലോചിച്ച് തീരുമാനിക്കുകയാണ് ഉണ്ടായത്. അതിൽ എല്ലാ സ്ഥലത്തും ഒന്നിലേറെ പേരുകൾ വന്നിരുന്നു അതുപോലെതന്നെയാണ് കൊച്ചിയിലെയും കാര്യം. അവസാനം ഒരു പേരിലേക്കാണ് എത്തിയത് അത് എല്ലാവരും ഒരുപോലെ അംഗീകരിക്കുകയും ചെയ്തു സണ്ണി ജോസഫ് പറഞ്ഞു.
ദീപ്‌തി മേരി വർഗീസിനെ കൊച്ചി മേയറായി തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു അക്കാര്യത്തിൽ ദീപ്തിയ്ക്ക് പരാതി ഉണ്ടെങ്കിൽ അത് പരിശോധിക്കും. ദീപ്തി ഇക്കാര്യത്തിൽ ഒരു പ്രയാസം തന്നെ അറിയിച്ചിരുന്നു. ഭാരവാഹികൾക്ക് പരിഗണന നൽകണമെന്നും അംഗങ്ങളുടെ അഭിപ്രായത്തിന് മുൻതൂക്കം നൽകണം തുടങ്ങിയ ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു ഇതെല്ലാം കൂടി പരിശോധിച്ചാണ് കൊച്ചിയിലെ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുള്ളത് സണ്ണി ജോസഫ് വ്യക്തമാക്കി.



Be the first to comment