
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ.ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടർക്കെതിരെയുള്ള നടപടിയെ ഒറ്റക്കെട്ടായി എതിർക്കും. യാഥാർത്ഥ്യം തുറന്നു പറഞ്ഞ ഡോക്ടർക്കെതിരായ പ്രതികാര നടപടിയാണ് നോട്ടീസെന്ന് സണ്ണി ജോസഫ് പറഞ്ഞു
പാവങ്ങളെ സഹായിക്കുക മാത്രമാണ് കന്യാസ്ത്രീകൾ ചെയ്തത്. ബിജെപിയുടെ തെറ്റായ നടപടിയാണ് അറസ്റ്റ്. എത്രയും വേഗം അന്യായമായ തടവറയിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കണം. കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ടെങ്കിൽ അത് വേഗത്തിൽ പാലിക്കണം. ബിജെപിയുടെ ഇരട്ട നയം തിരിച്ചറിയാനുള്ള ബോധം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍ സർവീസ് ചട്ടലംഘനമാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഡോക്ടർക്കെതിരെ കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കില്ല എന്നായിരുന്നു വിവരം.
Be the first to comment