നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എൽ ഡി എഫ് സർക്കാരിനെതിരെയുള്ള ജനവിധി ജനങ്ങൾ ആഗ്രഹിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. പി വി അൻവർ ഉയർത്തിയ ജനകീയ വിഷയങ്ങൾക്ക് എൽ ഡി എഫിന് മറുപടിയില്ലെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

സ്ഥാനാർഥി നിലമ്പൂരിലെ വോട്ടർ പട്ടികയിലുണ്ടാകും. ചിയർ ഫുൾ സ്ഥാനാർത്ഥിയും ‘ജോയിയസ് വിക്ടറി’ ഉണ്ടാകും. ആര്യാടൻ ഷൗക്കത്തും വി എസ് ജോയിയും രണ്ട് പേരും യോഗ്യരാണ്. ‘ജോയി’ എന്നത് മനോഹരമായ പേരല്ലേയെന്ന് സണ്ണി ജോസഫ് ചോദിച്ചു. നാളെ വരെ കാത്തിരിക്കേണ്ടതില്ല. പെട്ടന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. 2016-ലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുന്ന മണ്ഡലമായിരുന്നു നിലമ്പൂർ. സിപിഐഎം നിലമ്പൂരിൽ ആരെയാണ് കളത്തിലിറക്കുകയെന്നത് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ഒരു ഉപതിരഞ്ഞെടുപ്പ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായുണ്ടായ ബാധ്യതയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*