രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായാണ് പീഡന പരാതി ലഭിക്കുന്നതെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ വാദം തെറ്റ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും രാഹുൽ ഗാന്ധിക്കും അതിജീവിത പരാതി നൽകിയിരുന്നു. 28ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് പരാതി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എതിരെ വീണ്ടും ബലാത്സംഗ പരാതി ഉയർന്നു. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കോൺഗ്രസ് നേതൃത്വത്തിന് മറ്റൊരു യുവതി പരാതി നൽകിയത്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്ക് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനമെന്നും ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. യുവതിയുടെ പീഡന പരാതി കോൺഗ്രസ് നേതൃത്വം ഡിജിപിക്ക് കൈമാറി. പരാതിയുടെ മെയിൽ ഉൾപ്പെടെയാണ് ഡിജിപിക്ക് കൈമാറിയത്.
അതേസമയം ബലാത്സംഗ-ഭ്രൂണഹത്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടെത്താൻ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. കർണാടകയിലെ അനെകലിലെ നിർമ്മാണത്തിലിരിക്കുന്ന റിസോർട്ടിലാണ് രാഹുൽ ഒളിവിലുള്ളതെന്ന വിവരം പുറത്തുവിട്ടു. അടച്ചിട്ട മുറിയിൽ ജാമ്യഹർജിയിൽ വാദം കേൾക്കണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിലും പ്രോസിക്യൂഷനും കോടതിയെ സമീപിച്ചു. പാലക്കാട്ടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവത്തിൽ പോലീസ് കെയർ ടേക്കറുടെ മൊഴി രേഖപ്പെടുത്തി.



Be the first to comment