
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ.), സംസ്ഥാന ബോർഡ് എന്നിവയുടെ അംഗീകാരമുള്ള ഓപ്പൺ സ്കൂളുകളിൽ പഠിച്ച പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികൾക്കും മെഡിക്കൽ യു.ജി. പ്രവേശനപരീക്ഷയായ നീറ്റ് എഴുതാമെന്ന് സുപ്രീംകോടതി. 1997-ലെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ റെഗുലേഷൻസ് ഓൺ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ അത്തരം ഉദ്യോഗാർഥികളെ പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.
2018-ൽ ഡൽഹി ഹൈക്കോടതി വ്യവസ്ഥ റദ്ദാക്കിയതിനെതിരേ മെഡിക്കൽ കൗൺസിൽ സമർപ്പിച്ച അപ്പിലീലാണ് സുപ്രീംകോടതി ഇടപെടൽ. സാമ്പത്തിക ബുദ്ധിമുട്ടുകളും സാമൂഹിക കാരണങ്ങളും കാരണം റെഗുലർ സ്കൂളുകളിൽ ചേരാത്ത വിദ്യാർഥികളും ഉദ്യോഗാർഥികളും നീറ്റിന് അർഹരല്ലെന്നുള്ള മെഡിക്കൽ കൗൺസിലിന്റെ അനുമാനം ഭരണഘടനാ ധാർമികതയ്ക്ക് വിരുദ്ധമാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ചന്ദർ ശേഖർ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
Be the first to comment