അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണഘടന കേസ്; ഉടൻ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് സുപ്രീംകോടതി

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. കല്യാൺ ചൗബേ അധ്യക്ഷനായ നിലവിലെ ഭരണസമിതിക്ക് കാലാവധി പൂർത്തിയാക്കാം. കല്യാൺ ചൌബേ അധ്യക്ഷനായ ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ശേഷിക്കുമ്പോൾ ഉടൻ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് സുപ്രീംകോടതി നിർദേശിച്ചു.

കരട് ഭരണഘടന നാലാഴ്ചക്കുള്ളിൽ ജനറൽ ബോഡി യോഗം വിളിച്ച് ഭേദഗതികളോടെ അംഗീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. പുതിയ ഭരണഘടന ഒരു മാസത്തിനകം നടപ്പിലാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. ഒക്ടോബർ 30നകം പുതിയ ഭരണഘടന അംഗീകരിച്ചില്ലെങ്കിൽ വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫ ഫെഡറേഷന് മുന്നറിയിപ്പ് നൽകിയിരുന്നു.

സുപ്രീംകോടതി വിധിക്ക് പിന്നാലെ കരട് ഭരണഘടന അംഗീകരിച്ചാൽ വിലക്ക് മറികടക്കാം. 2017 മുതൽ എഐഎഫ്എഫ് ഭരണഘടനയുടെ കരട് തയ്യാറാക്കൽ പുരോഗമിക്കുകയാണ്. അന്തിമ കരട് 2022 ജൂലൈയിൽ ഇന്ത്യൻ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*