ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി. സ്വകാര്യ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി. പൊതുതാൽപര്യ ഹർജിയിലാണ് വിധി. ആവശ്യമായ ആരോഗ്യ സുരക്ഷിതത്വവും ഉൽപ്പന്നങ്ങളും ലഭ്യമാകുക എന്നത് ഓരോ പെൺകുട്ടിയുടെയും അവകാശമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
“ആർത്തവ ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിൻ്റെയും ആരോഗ്യത്തിനുള്ള അവകാശത്തിൻ്റെയും ഭാഗമാണ്. പെൺകുട്ടികൾക്ക് ആരോഗ്യകരമായ ജീവിതത്തിനും ആർത്തവ ആരോഗ്യത്തിനും അവകാശമുണ്ട്” സുപ്രീം കോടതി പറഞ്ഞു. ആറാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകാനും എല്ലാ സർക്കാർ, സർക്കാർ-എയ്ഡഡ്, റസിഡൻഷ്യൽ സ്‌കൂളുകളുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.



Be the first to comment