നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജാ വേണുഗോപാൽ തൃശൂരിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ പത്മജയുടെ വിജയം ഉറപ്പ് എന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ഗുരുവായൂരിലേക്ക് വോട്ട് മാറ്റിയതിൽ കേസ് കൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വീണാ ജോർജിനെതിരായ ആത്രമണത്തിൽ പ്രതികരണമില്ല. താൻ ഈ നാട്ടുകാരൻ അല്ലെന്ന് പ്രതികരണം.
ഇന്നലെ തൃശൂർ നിയോജകമണ്ഡലം എൻഡിഎ പ്രചരണത്തിന് തുടക്കം കുറിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ. അയ്യന്തോൾ അമർജവാൻ ജ്യോതിക്ക് സമീപം ചുവരെഴുത്ത് താമര വരച്ചാണ് ഉദ്ഘാടനം ചെയ്തത്.
തൃശൂരിൽ എൻഡിഎ വലിയ വിജയം നേടുമെന്നും ഇടത് വലതുമുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയം തൃശൂരിലെ ജനത തള്ളിക്കളയുമെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.സ്ഥാനാർഥി ആരായാലും വിജയം മാത്രമാണ് ലക്ഷ്യം. അതിനു വേണ്ടി തൃശൂരിലെ ബിജെപി പ്രവർത്തകർ സജ്ജമാണെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജാ വേണുഗോപാൽ ഇത്തവണ ബിജെപി ടിക്കറ്റിൽ തൃശ്ശൂരിൽ അങ്കം കുറിക്കും. തൃശ്ശൂർ ഉള്ളംകൈയിൽ എന്നപോലെ പത്മജക്ക് സുപരിചിതം ആണെന്നതും സുരേഷ് ഗോപിയുടെ പിന്തുണയും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ 35 ഡിവിഷനുകളിൽ സുരേഷ്ഗോപിക്ക് മേൽക്കൈ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാൻ കോർപ്പറേഷനിൽ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും പത്മജയുടെ വരവോടെ കാര്യങ്ങൾ തിരിയും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.



Be the first to comment