ട്രാൻസ് സമൂഹത്തെ സർക്കാർ സഹായിക്കണം; രണ്ടുദിവസം രാജിവെച്ച് സമരം നയിക്കും,തിരിച്ചു ചെന്ന് വീണ്ടും മന്ത്രിയാകും: സുരേഷ് ഗോപി

ട്രാൻസ് സമൂഹത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് ദൈവത്തിൻ്റെ അനുഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡർസിനോടൊപ്പമുള്ള ഓണാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ ട്രാൻസ് സമൂഹത്തിന് സഹായം നൽകണം. ട്രാൻസ് സമൂഹതിൻ്റെ കൂടെ എന്നും ഉണ്ടാവും. സർക്കാർ നൽകാനുള്ള ധനസഹായം നൽകിയില്ലെങ്കിൽ അടുത്ത ഓണത്തിന് മുൻപ് കരുവന്നൂർ മോഡൽ സമരം ആരംഭിക്കും.

ട്രാൻസ് സമൂഹത്തിന് സംസ്ഥാന സർക്കാർ സഹായം നൽകാൻ തയ്യാറായില്ലെങ്കിൽ കേന്ദ്രമന്ത്രി പദം രണ്ടുദിവസത്തേക്ക് എങ്കിലും രാജിവെച്ച് വന്ന് ആ സമരം നയിക്കുമെന്നും തിരികെ ചെന്ന് വീണ്ടും മന്ത്രിയാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ട്രാൻസ് സമൂഹത്തിലെ 10 പേർക്ക് കൂടി ശസ്ത്രക്രിയയ്ക്കായി തുക നൽകും. ട്രാൻസ് സമൂഹത്തിൻ്റെ കൂടെ താൻ എന്നും ഉണ്ടാവുമെന്നും സുരേഷ് ഗോപി പ്രസംഗത്തിൽ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*