തിരുവനന്തപുരം പേരൂക്കട ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയിട്ട് അഞ്ചുനാൾ. രണ്ട് ദിവസത്തിനകം പ്രശ്നം ഹരിഹരിക്കുമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പ് പാഴായി. സ്ഥലംമാറ്റം ലഭിച്ച സർജന് പകരം ആള് വന്നില്ല.
പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടർമാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് രണ്ട് ദിവസങ്ങളിലായി ആറ് ശസ്‌ത്രക്രിയകൾ മുടങ്ങിയിരുന്നു. ഇതേതുടർന്ന് സർജൻ ഡോ. കെ ജി ഗണേഷിനെയും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിനിൽകുമാറിനെയും സ്ഥലം മാറ്റിയിരുന്നു. പകരം ഡോക്ടർ ഉടനെത്തുമെന്ന് മന്ത്രി വി ശിവൻകുട്ട് പറഞ്ഞെങ്കിലും ഡോക്ടർ ഇതുവരെ എത്തിയിട്ടില്ല.
പകരം ഡോക്ടേഴ്സ് ചുമതലയേൽക്കാത്തതിനാൽ ആശുപത്രിയിൽ ശസ്‌ത്രക്രിയ നടന്നില്ല. സംസ്ഥാന തൊഴിൽവകുപ്പിൻ്റെ നിയന്ത്രണത്തിലാണ് പേരൂർക്കട ഇഎസ്ഐ ആശുപത്രി.



Be the first to comment