തിരു. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്; യുവതിയുടെ നെഞ്ചിൽ കുരുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാൻ സാധ്യത തേടി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്. സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് ഉടൻ യോഗം ചേരും. ബുധനാഴ്ച ചേരുന്ന അന്തിമയോഗത്തിനുശേഷം ആയിരിക്കും തുടർ തീരുമാനം.

സർജറിയിലൂടെ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് തേടുന്നത്. ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കുമെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധർ അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ മെഡിക്കൽ ബോർഡ് യോഗം ഉടൻ ചേരും. ശസ്ത്രക്രിയക്ക് ശ്രീചിത്ര മെഡിക്കൽ സെന്റർ അധികൃതരുടെ സഹായം തേടി ജില്ലാ മെഡിക്കൽ ഓഫീസർ കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു.കാർഡിയോ വാസ്കുലാർ റേഡിയോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനമാണ് തേടുന്നത്. ബുധനാഴ്ച ചേരുന്ന അന്തിമ മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ആയിരിക്കും തുടർ തീരുമാനം.
സർജറിക്കായി പരാതിക്കാരി സുമയ്യയിൽ നിന്ന് ആരോഗ്യവകുപ്പ് സമ്മതപത്രം വാങ്ങി.തൈറോയിഡ് ഗ്രന്ധി നീക്കൽ ശസ്ത്രക്രിയക്കിടെയാണ് കാട്ടാക്കട സ്വദേശി സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. ചികിത്സ പിഴവിനെ തുടർന്ന് യുവതി ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*