സ്വർണ്ണപ്പാളി വിവാദം; 2019ലെ ദ്വാരപാലക ഫോട്ടോ താരതമ്യം ചെയ്യാൻ ഹൈക്കോടതി അനുമതി

ശബരിമല സ്വർണപാളി വിവാദത്തിൽ നിർണായക ഇടപെടലുമായി ഹൈകോടതി. 2019 ലെ ദ്വാരപാലക ഫോട്ടോയുമായി നിലവിലെ ദ്വാരപാലക പാളി താരതമ്യം ചെയ്യാൻ അനുമതി നൽകി. നിശ്ചിത സമയത്തിനുള്ളിൽ സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കാൻ സെക്യൂരിറ്റി ഓഫീസർക്കാണ് കോടതി അനുമതി നൽകിയത്. 2019 ലെയും 2025ലേയും ദ്വാരപാലക സ്വർണ്ണപ്പാളികളുടെ ചിത്രങ്ങളിൽ വ്യത്യാസമുണ്ടെന്ന് ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചു.

അന്വേഷണ റിപ്പോർട്ട് ആറ് ആഴ്ചയ്ക്കുളിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 1999 സ്വർണം പൂശിയത് തന്നെ എന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. എന്നാൽ അതിന്റെ രേഖകൾ കണ്ടെത്താൻ ആയിട്ടില്ല. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളി കൈമാറിയപ്പോൾ ചെമ്പ് പാളി എന്ന് ഉദ്യോ​ഗസ്ഥർ മനഃപൂർവം രേഖപ്പെടുത്തിയെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. അസ്വഭാവികമെന്നണും വിചിത്രമെന്നുമാണ് കോടതി ഇക്കാര്യത്തിനോട് പ്രതികരിച്ചത്.

മഹസറിൽ തൂക്ക കുറവ് മനഃപൂർവം രേഖപ്പെടുത്താതെ ഇരുന്നെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. നടന്നത് ദേവസ്വം മാനുവലിന്റെ ലംഘനം എന്ന് കോടതി നിരീക്ഷിച്ചു. വസ്വം ജീവക്കാർക്ക് സംഭവിച്ചത് മനപൂർവമായ വീഴ്ച്ചയെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ‌ വ്യക്തമാക്കുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് 2019 ൽ കൈമാറിയത് സ്വർണ്ണപ്പാളി തന്നെയാണ്. 1.564 കി.ഗ്രാം തൂക്കം സ്വർണ്ണം ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സമർട്ട് ക്രീയേഷൻസ് എത്തിച്ചത് വേറെ ചെമ്പ് പാളിയെന്ന സംശയവും വിജിലൻസ് റിപ്പോർ‌ട്ടിൽ‌ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*