‘നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടും, ഗവൺമെൻ്റിന് അനുകൂല സാഹചര്യമാണ്, അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’: ടി പി രാമകൃഷ്ണൻ

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിലമ്പൂരിൽ  എൽഡിഎഫ്സ്ഥാ നാർഥിയായി M സ്വരാജ് മത്സരിക്കണമെന്ന് CPIM തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എൽഡിഎഫ്  യോഗം ചേർന്നു. എല്ലാ ഘടകകക്ഷികളും തിരുമാനം സ്വാഗതം ചെയ്തു.

യുഡി എഫ് വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമം നടത്തുന്നു. വർഗീയതയ്ക്ക് എതിരെ ജനങ്ങളുടെ ഐക്യം കാത്ത് സൂക്ഷിക്കും. ജനങ്ങളെ വർഗീയവത്കരിക്കാനുള്ള ഗൂഡനീക്കമാണ്  യുഡി എഫ് നടത്തുന്നത്. ജനങ്ങളുടെ ഐക്യം കാത്ത് സൂക്ഷിക്കാൻ ആണ്  എൽഡിഎഫ് നിലകൊള്ളുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ഒന്നാം തീയതി  എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ എല്ലാം പങ്കെടുക്കും. നിലമ്പൂരിൽ വലിയ രാഷ്ട്രീയ പോരാട്ടം നടക്കും. എല്ലാ വർഗീതയ്ക്കുമെതിരായ ഉറച്ച് നിലപാട്  എൽഡിഎഫ് സ്വീകരിക്കും

മറ്റൊരു രീതിയിൽ തെരഞ്ഞെടുപ്പ് കൊണ്ട് പോകാൻ എൽഡിഎഫ് അനുവദിക്കില്ല. പി വി അൻവറിനെ സംബന്ധിച്ച് എൽഡിഎഫ്  നിലപാട് നേരത്തെ വ്യക്തമാക്കി. അവസാനം വരെ  യുഡി എഫ്  ന് പ്രതീക്ഷ കൊടുക്കുന്ന നിലപാട് ആണ് അൻവർ സ്വീകരിച്ചത്. അൻവർ എന്ത് നിലപാട് എടുത്താലും എൽഡിഎഫ് നെ ബാധിക്കില്ലെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

വിജയവും പരാജയവും അതാത് കാലത്തെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്താണ്. എൽഡിഎഫ് ന് അനുകൂല സാഹചര്യമാണ് നിലവിൽ. ഗവൺമെൻ്റിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അൻവർ  യുഡി എഫ് ന് അനുകൂല നിലപാട് എടുക്കുമെന്ന് തന്നെയാണ് കരുതുന്നത്. അൻവർ ഒരു ഫാക്ടർ അല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*