India

എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് എൻ ചന്ദ്രബാബു നായിഡു

ഇന്ത്യ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൻ ചന്ദ്രബാബു നായിഡു. താൻ എൻഡിഎയുടെ ഭാഗമെന്നും മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ ചന്ദ്രബാബു നായിഡു എൻഡിഎയിൽ ഉപാധികൾ മുന്നോട്ട് വയ്ക്കും. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനും സുപ്രധാന ക്യാബിനറ്റ് പദവികൾ […]

Keralam

ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിനേറ്റ തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിനേറ്റ തിരിച്ചടിയാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ വിജയം വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നും ജനങ്ങളെ വിഘടിപ്പിച്ച് മുന്നോട്ടുപോകാമെന്ന ബിജെപിയുടെ വ്യാമോഹം ഇന്ത്യന്‍ ജനത തകര്‍ത്തുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  എല്‍ഡിഎഫിനേറ്റ പരാജയത്തില്‍ ജനവിധി അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

India

മോദിക്ക് മൂന്നാമൂഴം ; അഭിനന്ദനം അറിയിച്ച് ലോകനേതാക്കൾ

റോം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ലഭിച്ചതോടെ അഭിനന്ദനം അറിയിച്ച് ലോകനേതാക്കൾ. മോദി ഭരണം ഉറപ്പിച്ചതോടെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. സാമൂഹ്യ മാധ്യമമായ എക്‌സിലുടെയാണ് ജോർജിയ അഭിനന്ദിച്ചത്.”തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ. മോദി നടത്തുന്ന എല്ലാം പ്രവർത്തനങ്ങൾക്കും ഞാൻ ആശംസകൾ അറിയിക്കുന്നു. […]

Keralam

എല്‍ഡിഎഫിന് നഷ്ടം ഒരു ശതമാനം വോട്ടുമാത്രമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവ് ഉണ്ടായെന്നും എല്‍ഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും നടത്തുമെന്നും എംവി ഗോവിന്ദന്‍ മാധ്യങ്ങളോട് പറഞ്ഞു. […]

India

കർഷക കരുത്തിൽ പഞ്ചാബ് ; സംപൂജ്യരായി ബി.ജെ.പി, കോൺഗ്രസ് മുന്നേറ്റം

കർഷക പ്രക്ഷോഭം ശക്തമായ പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി. കരുത്ത് കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഏഴിടത്ത് കോൺഗ്രസും മൂന്നിടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നു. ഒരിടത്ത് ശിരോമണി അകാലിദളും രണ്ടിടത്ത് സ്വതന്ത്രരുമാണ് മുന്നിൽ. ജലന്ധറിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ചരൺജിത് സിങ് ഛന്നി […]

India

നിതീഷിനെയും ഷിന്‍ഡെയെയും അടക്കം പാളയത്തിലെത്തിക്കാന്‍ ഇന്‍ഡ്യ ; ചടുലനീക്കവുമായി ഖര്‍ഗെ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തേക്ക് വരുമ്പോള്‍ ചടുല നീക്കവുമായി ഇന്‍ഡ്യ മുന്നണി. എന്‍ഡിഎക്ക് അകത്തും പുറത്തുമുള്ള വിവിധ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുതല്‍ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു വരെയുള്ള നേതാക്കള്‍ ഇതില്‍ ഉണ്ടെന്നാണ് […]

India

റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം ; സ്മൃതി ഇറാനിക്ക് അമേഠിയില്‍ തിരിച്ചടി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക്. 81,000 വോട്ടിന് പിന്നിലുള്ള സ്മൃതി ഇറാനി പരാജയം ഉറപ്പിച്ചുകഴിഞ്ഞു. ഗാന്ധി കുടുംബത്തിന്റെ ചരിത്രത്തില്‍ വൈകാരിക ഇടമുള്ള അമേഠി പിടിച്ചെടുത്തതിന്റെ ആഹ്ളാദ പ്രകടനത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോര്‍ ലാല്‍ ആണ് ലീഡ് ചെയ്യുന്നത്. ബി.എസ്.പിയുടെ നാനെ സിങ് ചൗഹാനാണ് മൂന്നാം സ്ഥാനത്തുള്ളത്. അമേഠിയിലെ […]

Keralam

തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു : സുരേഷ് ഗോപി

തിരുവനന്തപുരം: ഒരു വലിയ പോരാട്ടത്തിന്‍റെ കൂലിയാണ് തനിക്കു ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഒഴുക്കിനെതിരെയാണ് നീന്തിക്കയറേണ്ടിയിരുന്നത്. ആ ഘട്ടത്തില്‍ വ്യക്തിപരമായി ഒരുപാട് ദ്രോഹങ്ങള്‍ തനിക്കു നേരെ നടന്ന‍െന്നും അതില്‍നിന്ന് കരകയറാ‍ൻ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു. നടന്ന കാര്യങ്ങളുടെ സത്യം തൃശൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. […]

India

ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി

ബെംഗളൂരു: ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി. തുടക്കം മുതല്‍ ഹാസനില്‍ ലീഡ് നിലനിര്‍ത്തിയ പ്രജ്വല്‍ മണ്ഡലത്തില്‍ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശ്രേയസ് പട്ടേലാണ് വിജയിച്ചത്. 2019 ലാണ് പ്രജ്വല്‍ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. […]

Keralam

കോൺ​ഗ്രസ് നടത്തിയത് അതിശക്തമായ പോരാട്ടമെന്നും കെ സി വേണു​ഗോപാൽ

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെ സി വേണു​ഗോപാൽ. കോൺ​ഗ്രസും ഇൻഡ്യ സഖ്യവും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ശക്തമായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഭരണഘടന മാറ്റാൻ ആർക്കും കഴിയില്ല. അതുപോലെ കരിനിയമങ്ങൾ കൊണ്ടുവരാനും ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ ചരിത്രത്തില്ലില്ലാത്തൊരു തിരഞ്ഞെടുപ്പ് […]