Sports

ഗാവസ്‌കറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; ജയ്‌സ്വാള്‍ തിരുത്തി 51 വര്‍ഷത്തെ ചരിത്രം

ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റില്‍ ഇതിഹാസതാരം സുനില്‍ ഗാവസ്‌കറിന്റെ ദീര്‍ഘകാല റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. തന്റെ പത്താം ടെസ്റ്റ് മത്സരം കളിക്കുന്ന ജയ്സ്വാള്‍, ആദ്യ 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഒരു ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. […]