Keralam
സ്‌കൂട്ടര്‍ മറിഞ്ഞ് ബസിനടിയിലേക്ക് വീണു, യുവതിക്ക് ദാരുണാന്ത്യം
ആമ്പല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. നെല്ലായി പന്തല്ലൂര്‍ സ്വദേശി ജോഷിയുടെ ഭാര്യ സിജി (45) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഭര്‍ത്താവിനോടൊപ്പം പോകുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൈക്കാട്ടുശ്ശേരിയിലെ ആയൂര്‍വ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. […]
