India

അബ്ദുല്‍ റഹീമിന്റെ മടങ്ങിവരവിനായി കാത്ത് കേരളം; കേസ് ഇന്ന് റിയാദിലെ കോടതി വീണ്ടും പരിഗണിക്കും

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം 2 മണിക്കാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുക. ഇത് എട്ടാം തവണയാണ് കേസ് കോടതി പരിഗണിക്കുന്നത്. അബ്ദുറഹീമും അഭിഭാഷകരും ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാകും.  […]

World

അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും; കേസ് വീണ്ടും മാറ്റിവച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. ജനുവരി പതിനഞ്ചിലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യൻ സമയം 10.30 ന് റിയാദ് ക്രിമിനൽ കോടതി പരി​ഗണിക്കും. മകനെ വേഗം തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് അബ്ദുൽ റഹീമിന്റെ […]

World

അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുക. മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽറഹീമും കുടുംബവും നിയമസഹായ സമിതിയും. ഓൺലൈൻ വഴി കോടതി കേസ് വിളിക്കുമ്പോൾ […]

World

വീണ്ടും നിരാശ; അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റി

സൗദി അറേബ്യ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റിവെച്ചു. മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്ന അബ്ദുൽ റഹീമിൻ്റെ കുടുംബത്തിന് വേദനയായി കോടതി നടപടികൾ നീളുകയാണ്. സാങ്കേതിക തടസ്സങ്ങളാൽ കോടതി നടപടികൾ ഉണ്ടാകാത്തതാണ് വിധി […]

World

18 വർഷത്തെ സൗദി ജയിൽ വാസത്തിന് അറുതി? അബ്ദുല്‍ റഹീമിന്റെ കേസിൽ ഇന്ന് വിധി

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയ്ക്കാണ് റിയാദ് ക്രിമിനല്‍ കോടതി വിധി പ്രസ്താവിക്കുക. ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി […]

India

സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു

സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സൗദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം […]

World

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം. വാദിഭാഗം അഭിഭാഷകന് നൽകാനുള്ള പ്രതിഫലം കേരളത്തിൽ നിന്ന് സൗദിയിലെത്തിക്കാൻ ധാരണയായതായി റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകനാണ് പ്രതിഭാഗത്തോട് ഏഴര ലക്ഷം റിയാൽ അഥവാ 1 കോടി 66 ലക്ഷത്തോളം […]

Movies

അബ്ദുൽ റഹീമിൻ്റെ ജീവിതവും, യാചക യാത്രയും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട  കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും അബ്ദുൽ റഹീമിൻ്റെ ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. […]

Keralam

അബ്ദുൽ റഹീം തിരിച്ചെത്തിയാൽ ജോലി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: അബ്ദുൽ റഹീം തിരിച്ചെത്തിയാൽ ജോലി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഡ്രൈവർ ജോലിക്കായി വിദേശത്ത് എത്തിയ അബ്ദുൽ റഹീം കഴിഞ്ഞ പതിനെട്ട് വർഷമായി ജയിലിലാണ്. ഇത്രയും ദീർഘകാലത്തെ ജയിൽ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തുന്ന അബ്ദുൽ റഹീമിനെ അദ്ദേഹത്തിന് സമ്മതമാണെങ്കിൽ തൻ്റെ റോൾസ്റോയ്സിൻ്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂർ […]