Keralam

ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാർ; ജാക്കി പ്രവർത്തിച്ചില്ല

അരൂർ -തൂറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് പ്രാഥമിക നിഗമനമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്. ഗർഡർ തൂണുകൾക്ക് മുകളിൽ കയറ്റിയപ്പോൾ ജാക്കി പ്രവർത്തിച്ചില്ല. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതിൽ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ലാ കളക്ടർ […]

District News

കോട്ടയം പാലായിൽ അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി; അവയവങ്ങൾ‌ ദാനം ചെയ്തു

കോട്ടയം പാലായിൽ അപകടത്തിൽ മരിച്ച റോസമ്മയിലൂടെ അഞ്ച് പേർക്ക് പുതുജന്മം. രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം ജോർജുകുട്ടി ഒളിവിലാണ്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്ന് ബന്ധുക്കളാണ് അവയവങ്ങൾ ദാനം […]

District News

കോട്ടയം ചങ്ങനാശ്ശേരിയിൽ ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനില്‍ തട്ടി; യുവാവ് മരിച്ചു

കോട്ടയം: ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപം ടിപ്പര്‍ ലോറിയുടെ  ടയര്‍ മാറ്റുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് മരിച്ചു. മാമ്പുഴക്കേരി നെടിയകാലപറമ്പില്‍ രാജുവിന്റെയും സാന്റിയുടെയും മകന്‍ സിജോ രാജുവാണു മരിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 10 വര്‍ഷമായി സിജോ ഈ […]

Keralam

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരി മരിച്ചു. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേർക്ക് പരിക്കേറ്റു. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ എല്ലാവരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി […]

District News

കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 3 പേർക്ക് ​ഗുരുതര പരുക്ക്

എംസി റോഡിൽ കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായി ജീപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബെം​ഗളൂരുവിൽ […]

Keralam

സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിനിടെ ബൈക്ക് യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി മേനകയിൽ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശിനി സനില(36)യാണ് മരിച്ചത്. ബസിന്റെ പിന്നിലെ ടയറിൽ കുടുങ്ങിയ യുവതിയെ നൂറ് മീറ്ററോളം വലിച്ചിഴച്ചു. പ്രദേശവാസികൾ ബസ് തടഞ്ഞാണ് സനിലയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സനിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്വകാര്യ ബസിനെ […]

Keralam

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ്‌ സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമിത വേഗത്തിൽ ബസ് മറിഞ്ഞു ആയിരുന്നു അപകടം. സാനിഹിന്റെ ബൈക്കിന് മുകളിലേക്കായിരുന്നു ബസ് മറിഞ്ഞത്. ബസിന്റെ […]

Keralam

ബ്രേക്ക് നഷ്ടമായി;കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാല്

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശി ബിന്ദു നാരായണൻ, അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചത്. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്. […]

Keralam

എട്ടു പേര്‍ക്കു പുതുജീവനേകി അലന്‍ അനുരാജ് യാത്രയായി

പുതുവര്‍ഷദിനം ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്കു […]

Keralam

പാലക്കാട് മണ്ണാർക്കാട് ലോറി പാഞ്ഞുകയറി അപകടം; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി അപകടം. രണ്ട് വിദ്യാർത്ഥികൾ‌ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. ലോറിക്കടിയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർ‌ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപടകടത്തിൽപ്പെട്ടതെന്നാണ് വിവരം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് […]