Keralam

കണ്ണൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

കണ്ണൂര്‍: സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ ടൗണിന് സമീപം മലയോര ഹൈവേയിലാണ് അപകടം നടന്നത്. അപകടത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണ്. മാനന്തവാടിയില്‍ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന […]

Keralam

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ സിമന്‍റ് തൂൺ ഇളകി വീണ് 4 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ സിമന്‍റ് തൂണ് ഇളകി ദേഹത്തു വീണ് 4 വയസുകാരന് ദാരുണാന്ത്യം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്. കുട്ടിയുടെ അച്ഛന് സുഖമില്ലാത്തതിനാൽ മാതാപിതാക്കൾ രണ്ടുപേരും ആശുപത്രിയിലായിരുന്നു. കുട്ടിയെ സമീപത്തെ ബന്ധുവിന്‍റെ വീട്ടിൽ ഏൽപ്പിച്ചായിരുന്നു ഇരുവരും പോയത്. ഈ സമയത്താണ് അപകടമുണ്ടായത്. […]

Keralam

മൈനാഗപ്പള്ളി അപകടം; മദ്യപിക്കുന്ന ആളല്ല, ശ്രീക്കുട്ടി നിരപരാധി, അമ്മ സുരഭി

കൊല്ലം മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിലൊരാളായ ഡോക്ടർ ശ്രീക്കുട്ടി നിരപരാധിയെന്ന് അമ്മ സുരഭി.ഭർത്താവ് സോണിയും അജ്മലും ചേർന്ന് തന്റെ മകളെ ഇതിൽ കുടുക്കിയതാണെന്നും, മകൾ മദ്യപിക്കുന്ന ആളല്ലെന്നും നിർബന്ധിപ്പിച്ച് മദ്യപിപ്പിച്ചതാവുമെന്നും സുരഭി ആരോപിച്ചു. അതേസമയം, അജ്മല്‍ ഓടിച്ച കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം പ്രതികള്‍ […]

Keralam

അപകടപ്പാച്ചിൽ ഇൻഷുറൻസ് ഇല്ലാതെ; കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പുതുക്കി, അന്വേഷണം

കൊല്ലം: മൈനാ​ഗപ്പള്ളിയിൽ മദ്യ ലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കാറിനു ഇൻഷുറൻസ് പോളിസിയുണ്ടായിരുന്നില്ല. അപകടത്തിനു ശേഷം ഇൻഷുറൻസ് പോളിസി പുതുക്കി. കെഎൽ 23 ക്യു 9347 എന്ന കാറിടിച്ചാണ് മൈനാ​ഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ആണ് മരിച്ചത്. ഈ വാഹനത്തിന്റെ ഇൻഷുറൻസ് […]

India

ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചു; കര്‍ണാടകയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചു

ബംഗളൂരു: കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ചു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ബൈക്കിന് പുറകില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് […]

District News

കോട്ടയത്ത് സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് അപകടം

കോട്ടയം: മ​നോ​ര​മ ജം​ഗ്ഷ​നി​ല്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലത്തിൽ എന്ന ബസ് വടവാതൂർ സ്വദേശി ജോയിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരയിൽ കടവ് ഭാഗത്തുനിന്നും […]

World

അമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാർക്കർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ- 45), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരിച്ചത്. പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം […]

Keralam

സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവം: അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ശാസ്താംകോട്ട പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിക്കെതിരെയും പ്രേരണാക്കുറ്റത്തിന് കേസെടുക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ […]

Keralam

തിരുവോണനാളില്‍ തലസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിച്ചത് അഞ്ചുപേര്‍

തിരുവോണനാളില്‍ തിരുവനന്തപുരത്ത് മാത്രമുണ്ടായ അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. വര്‍ക്കലയില്‍ മാത്രം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കളാണ് മരിച്ചത്. ഒരു ബൈക്കില്‍ മൂന്നുപേരും രണ്ടാമത്തെ ബൈക്കില്‍ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. കഴക്കൂട്ടത്തും മംഗലപുരത്തും ഉണ്ടായ രണ്ടു […]

Keralam

കോഴിക്കോട് സ്‌കൂൾ ബസ് അപകടത്തിൽപെട്ടു; 18 ഓളം കുട്ടികൾക്ക് പരുക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 ഓളം കുട്ടികൾക്ക് പരുക്ക്. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. തിരുവമ്പാടി ഓമശേരി റോഡിൽ ഭാരത് പെട്രോൾ പമ്പിനു സമീപമാണ് സംഭവം. […]